കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസിന് തീ പിടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഇന്നലെ തൊടുപുഴയിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെ ചിറ്റൂർ റോഡിൽ വെച്ചാണ് ബസിന് തീ പിടിച്ചത്. സംഭവത്തിൽ കേസ് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽക്കും.
അപകട സമയത്ത് ബസിൽ 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിലെ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ യാത്രക്കാരെയെല്ലാം പുറത്താക്കിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.