പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ദ്രാവകം ഒഴിച്ച സംഭവം; രാഷ്ട്രീയമില്ലെന്ന് പൊലീസ്

പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ദ്രാവകം ഒഴിച്ച സംഭവം; രാഷ്ട്രീയമില്ലെന്ന് പൊലീസ്
പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ദ്രാവകം ഒഴിച്ച സംഭവം; രാഷ്ട്രീയമില്ലെന്ന് പൊലീസ്

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്. ബീച്ചില്‍ കുപ്പി പെറുക്കി വില്‍ക്കുന്നയാളാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ തന്നട സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സ്മൃതി കുടീരങ്ങളില്‍ ഒഴിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കേസില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെയാണ് ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളില്‍ ദ്രാവകം ഒഴിച്ച നിലയിലാണ് കാണുന്നത്. 11.30 ഓടെയാണ് ഇത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ചിരിക്കുന്നത്.

കണ്ണൂര്‍ സിറ്റി എസിപി സിബി ടോം, ടൗണ്‍ സിഐ സുരേഷ് ബാബു കെ സി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. ഇന്നലെ രാത്രി സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘാംഗങ്ങളുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പയ്യാമ്പലത്തും സമീപപ്രദേശത്തുമുള്ള നാല്‍പ്പതോളം സിസിടിവി ക്യാമറകളില്‍ നിന്നും ശേഖരിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

Top