CMDRF

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവിന് 10 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവിന് 10 വര്‍ഷം കഠിന തടവ്
പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവിന് 10 വര്‍ഷം കഠിന തടവ്

ഭോപ്പാല്‍: 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ 10 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി. പ്രിതം ഗുപ്ത എന്നയാള്‍ക്കാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

2017 നവംബര്‍ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ കേസില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

Top