ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായ സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

മെ​ഡി​ക്ക​ൽ കോ​ള​ജിലെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ല​പി​ടി​പ്പു​ള്ള ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളാണ് കേ​ടാ​യ​ത്

ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായ സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായ സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായ സംഭവത്തിൽ അന്വേഷണ റി​പ്പോ​ർ​ട്ട് നൽകാൻ നിർദേശിച്ച് ​മനു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാണ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നിർദേശം നൽകിയത്. മെ​ഡി​ക്ക​ൽ കോ​ള​ജിലെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളാണ് കേ​ടാ​യ​ത്.

നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജിൽ എ​ത്ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്താ​നു​ണ്ടെ​ന്നും ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി​മാ​ർ​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്നും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്താനാണ് നിർദേശം. യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അന്വേഷണത്തിന് ഉ​ത്ത​ര​വിട്ടിരിക്കുന്നത്.

Also Read: സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റി​ൽ നി​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ സ്പെ​ഷ​ൽ ഓ​ഫി​സ​ർ, ന​ഴ്സി​ങ്ങ്​ വി​ഭാ​ഗം ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ, സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അതേസമയം യൂ​റോ​ള​ജി വി​ഭാ​ഗം യൂ​ണി​റ്റ് 3 ൽ ​ശ​സ്ത്ര​ക്രി​യാ ദി​വ​സം ലൈ​റ്റ് കേ​ബി​ൾ സോ​ഴ്സ് കേ​ടാ​യ​താ​യി ക​ണ്ടെ​ത്തുകയും ചെയ്തിരുന്നു. ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട രീ​തി​യെ​ക്കു​റി​ച്ച് വ​കു​പ്പ് മേ​ധാ​വി ഫാ​ക്ക​ൽ​റ്റി​ക്കും ന​ഴ്സി​ങ്ങ്​ അ​സി​സ്റ്റ​ന്റ്മാ​ർ​ക്കും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നി​ല്ല. ഓ​പ​റേ​ഷ​ൻ തീ​യ​റ്റ​റി​ൽ സീ​നി​യ​ർ യൂ​റോ​ള​ജി ഫാ​ക്ക​ൽ​റ്റി​ക​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നുണ്ട്.

Top