നീന്തൽക്കുളത്തിൽ യുവതികൾ മരിച്ച സംഭവം; 2 പേ‌ർ അറസ്റ്റിൽ

സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് പൊലീസ് പറയുന്നു

നീന്തൽക്കുളത്തിൽ യുവതികൾ മരിച്ച സംഭവം; 2 പേ‌ർ അറസ്റ്റിൽ
നീന്തൽക്കുളത്തിൽ യുവതികൾ മരിച്ച സംഭവം; 2 പേ‌ർ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇന്നലെ രാവിലെ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ട് പേർ അറ​സ്റ്റിൽ. ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂർ സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരായിരുന്നു മരിച്ചത്.

സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവതികളിൽ ഒരാൾ ആദ്യം അപകടത്തിൽ പെടുകയായിരുന്നു. മറ്റ് രണ്ട് പേർ ഇവരെ രക്ഷിക്കുന്നതിനായി ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Top