CMDRF

ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ

വിറ്റാമിൻ ബി, സി, ഇരുമ്പ്, കാത്സ്യം, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക.

ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ
ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ

രാവിലെ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ടെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. വിറ്റാമിൻ സി, എ, ബി 6, നാരുകൾ, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബർ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ ബി, സി, ഇരുമ്പ്, കാത്സ്യം, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക.

രാവിലെ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രക്തസമ്മർദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ടിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.

പ്രതിരോധശേഷി

ബീറ്റ്റൂട്ടിലും നെല്ലിക്കയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

Also Read:ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ദഹനം മെച്ചപ്പെടുത്താം

ഫൈബർ ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാൽ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനും സഹായിക്കും.

കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാൻ

വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാൻ സഹായിക്കും.

തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ബീറ്റ്റൂട്ടിലെ നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Also Read:വിറ്റാമിൻ കെയുടെ കുറവിനെ പരിഹരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

വിളർച്ചയെ തടയും

അയേണിൻറെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാൽ വിളർച്ച അഥവാ അനീമിയ ഉള്ളവർ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.

വണ്ണം കുറയ്ക്കാൻ

നാരുകൾ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും

ചർമ്മം

വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

Top