ഗ്രാമ്പൂ ചായ ഡയറ്റിൽ ഉൾപ്പെടുത്തൂ ,ആരോഗ്യ പ്രശ്നങ്ങളെ തടയാം

രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാൻ ഗ്രാമ്പൂ ചായ ഭക്ഷണത്തിന് ശേഷം ഉടൻ കഴിക്കാം

ഗ്രാമ്പൂ ചായ ഡയറ്റിൽ ഉൾപ്പെടുത്തൂ ,ആരോഗ്യ പ്രശ്നങ്ങളെ തടയാം
ഗ്രാമ്പൂ ചായ ഡയറ്റിൽ ഉൾപ്പെടുത്തൂ ,ആരോഗ്യ പ്രശ്നങ്ങളെ തടയാം

നിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയ ഇവയ്ക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവു ഗ്രാമ്പൂവിനുണ്ട്. ഇതിനായി ഗ്രാമ്പൂ ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ ഭക്ഷണം കഴിച്ചയുടൻ ഗ്രാമ്പൂ ചായ കുടിക്കാവുന്നതാണ്.അതുപോലെ ഭക്ഷണം കഴിച്ചയുടൻ ഗ്രാമ്പൂ ചായ കുടിക്കുന്നത് ഗ്യാസ് നിറഞ്ഞ് വയർ വീർത്തുകെട്ടാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഗ്രാമ്പൂയിൽ ‘യൂജെനോൾ’ പോലുള്ള ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ലഘൂകരിക്കാൻ സഹായിക്കും.

ഗ്രാമ്പൂവിൽ ആൻറി- ഇൻഫഌമേറ്ററി പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് വായയിലെ ബാക്ടീരിയകളെ തടയാനും സഹായിക്കും. കൂടാതെ സന്ധി വേദന, വയറു വേദന തുടങ്ങിയ വേദനകളിൽ നിന്നും ആശ്വാസം ലഭിക്കാനും ഗ്രാമ്പൂ ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രാമ്പൂ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. ഈ ചായ തയ്യാറാക്കാനായി രണ്ട് കപ്പ് വെള്ളം തിളക്കുമ്പോൾ, ഒരു ടീസ്പൂൺ ഗ്രാമ്പൂ ചേർക്കാം. തിളച്ചു മറിഞ്ഞ ചായയിൽ വേണമെങ്കിൽ തേൻ കൂടി ചേർത്ത് കുടിക്കാം.

Top