CMDRF

ഭക്ഷണത്തിൽ മല്ലിയില ഉൾപ്പെടുത്തൂ…തടയാം മുഖക്കുരു മുതൽ കരൾ രോഗങ്ങൾ വരെ…

ഭക്ഷണത്തിൽ മല്ലിയില ഉൾപ്പെടുത്തൂ…തടയാം മുഖക്കുരു മുതൽ കരൾ രോഗങ്ങൾ വരെ…
ഭക്ഷണത്തിൽ മല്ലിയില ഉൾപ്പെടുത്തൂ…തടയാം മുഖക്കുരു മുതൽ കരൾ രോഗങ്ങൾ വരെ…

കേരളത്തിൽ അധികം ആരാധകരില്ലെങ്കിലും ഉത്തരേന്ത്യയിലെ ഭക്ഷണങ്ങളിലെ അവിഭാജ്യ ഘടകങ്ങളിലൊരാളാണ് നമ്മുടെ മല്ലിയില. നമ്മുടെ നാട്ടിൽ കറിവേപ്പില പോലെ തന്നെ. എന്നാൽ പലർക്കും ആളെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ലെന്നതാണ് സത്യം. നമ്മുടെ അടുക്കളയിൽ ഭക്ഷണം അലങ്കരിക്കാനാണു മല്ലിയിലയെ പ്രധാനമായും ഉപയോഗിക്കാറ്. സൂപ്പ്, സലാഡുകൾ, രസം, കറികൾ, പരിപ്പ് കറി എന്നിങ്ങനെയുള്ള എല്ലാ വിഭവങ്ങളിലും നാം മല്ലിയില ചേർക്കാറുണ്ട്. യാഥാർത്ഥത്തിൽ അലങ്കാരത്തിനും മണത്തിനും വേണ്ടി മാത്രമല്ല നാം ഇനിയും അറിയാത്ത പല ഗുണങ്ങളും മല്ലിയിലയ്ക്കുണ്ട്.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, കെ, സിങ്ക്, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയാണ് മില്ലിയില. ഇവയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. പ്രോട്ടീനുകളും ഭക്ഷണ നാരുകളും മല്ലിയിൽ അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളുള്ളതിനാൽ മുഖക്കുരു, കറുത്ത പാടുകള്‍, വരണ്ട ചര്‍മ്മം തുടങ്ങിയ ചര്‍മ്മ സംബന്ധമായ പല രോഗങ്ങള്‍ മാറാന്‍ ഇത് ഗുണം ചെയ്യും. നല്ല കാഴ്ചശക്തി വർദ്ധിപ്പിക്കാനും മല്ലിയില സഹായിക്കും.

മല്ലിയിലയുടെ ദൈനംദിന ഉപയോഗം പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (ARMD) വൈകിപ്പിക്കാനും കൺജങ്ക്റ്റിവിറ്റിസ് സുഖപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മല്ലിയിലയിലെ വിറ്റാമിൻ സിയും വിറ്റാമിൻ ഇയും വിറ്റാമിൻ എയ്‌ക്കൊപ്പം പ്രതിരോധശേഷി ക്രമേണ മെച്ചപ്പെടുത്താൻ സഹായിക്കും. മല്ലിയിലയിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മല്ലിയില പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ മെച്ചപ്പെടുത്താനും സഹായിക്കും. പച്ചമല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ മൂത്രത്തില്‍ കല്ലിന്റെ പ്രശ്‌നമുളളവരുടെ രോഗം മാറും , വയറ്റിലെ കല്ലുകള്‍ മൂത്രത്തിലൂടെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.

മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരൾ രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവ് മല്ലിയിലയ്ക്കുണ്ട്. സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയിൽ നിന്നും മല്ലിയില എല്ലിനെ സംരക്ഷിക്കുന്നു. മല്ലിയിലയിലെ നാരുകൾ ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, ഗ്യാസ് അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ വിവിധ ദഹനപ്രശ്നങ്ങൾക്കും ഇത് സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ അല്‍ഷിമേഴ്‌സ് രോഗം തടയാന്‍ ഗുണം ചെയ്യും. മല്ലിയിലയില്‍ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കാണപ്പെടുന്നു. അതിനാല്‍ സന്ധിവേദന മാറാനും വളരെ ഉപയോഗപ്രദമാണ്. വായ്പ്പുണ്ണ് മാറുന്നതിനും മല്ലിയില ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക് ഗുണങ്ങള്‍ വായിലെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. നാഡീവ്യൂഹത്തെ സജീവമാക്കുന്നതിനും മല്ലിയില ഏറെ ഗുണം ചെയ്യും.

Top