CMDRF

പ്രഭാതഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തൂ…,

പ്രഭാതഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തൂ…,
പ്രഭാതഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തൂ…,

പ്രഭാതഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് നല്ല ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ കൂടുതലാണ്. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. പ്രഭാതഭക്ഷണം എപ്പോഴും പോഷകഗുണങ്ങള്‍ നിറഞ്ഞതായിരിക്കണം. പച്ചക്കറികള്‍ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹൃദ്രോഗം തടയാനും മാനസികാവസ്ഥ ഉയര്‍ത്താനും സഹായിക്കും. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് പൊണ്ണത്തടിയും പ്രമേഹവും പോലുള്ള രോ?ഗങ്ങള്‍ തടയുന്നതിന് സഹായിക്കുമെന്ന് ന്യൂട്രിയന്റില്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പ്രാതലില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് പുറമേ ക്ഷീണം അകറ്റുന്നതിനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് നല്ല ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ കൂടുതലാണ്. ലയിക്കാത്ത നാരുകള്‍ നല്ല കുടല്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ പച്ചക്കറികള്‍ കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്നതാണ്. പഴങ്ങളിലും പച്ചക്കറികളിലും കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളും അത്യന്താപേക്ഷിതമാണെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രഭാതഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തോടെയിരിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പച്ച നിറത്തിലുള്ള ഇലക്കറികള്‍ ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുമെന്ന് ദി ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രാതലില്‍ പച്ചക്കറി സാലഡ് രൂപത്തിലോ സ്മൂത്തിയായോ കഴിക്കാവുന്നതാണ്.

Top