മുരിങ്ങയില വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയും മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മുരിങ്ങയില വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ
മുരിങ്ങയില വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ

നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും. ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് ഇവ. വിറ്റാമിൻ എ, സി, ഇ, ബി6, പ്രോട്ടീൻ, കാത്സ്യം, അയേൺ, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു.

ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ മുരിങ്ങയിലയിട്ട വെള്ളം പതിവായി കുടിക്കുന്നത് സന്ധിവാതത്തെ തടയാൻ സഹായിക്കും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയും മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഇവയിലെ ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും മുരിങ്ങയില വെള്ളം കുടിക്കുന്നത് നല്ലതാണ്. അയേൺ ധാരാളം അടങ്ങിയ മുരിങ്ങയില വെള്ളം കുടിക്കുന്നത് വിളർച്ചയെ തടയാൻ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആൻറി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാലും ചർമ്മത്തിൻറെ ആരോഗ്യത്തിന് മുരിങ്ങയില വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവ ചുളിവുകളെയും പാടുകളെയും അകറ്റി ചർമ്മത്തെ യുവത്വമുള്ളതാക്കാൻ സഹായിക്കും.

Top