CMDRF

സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 70 രൂപ വര്‍ധിച്ചു

സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 70 രൂപ വര്‍ധിച്ചു
സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 70 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6625 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 420 രൂപ വര്‍ധിച്ച് 53,000 ല്‍ എത്തി നില്‍ക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 60 രൂപ വര്‍ധിച്ച് 5525 രൂപയിലുമെത്തി.

സ്വര്‍ണ്ണത്തിന്റെ ക്രമാതീതമായ വില വര്‍ധന 18 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണാഭരണങ്ങളും 18 കാരറ്റ് സ്വര്‍ണാഭരണങ്ങളും തമ്മില്‍ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതും 18 കാരറ്റിലാണ്.

Top