CMDRF

പ്രവാസികളെ ബുദ്ധിമുട്ടിലാക്കി ആരോഗ്യ ഇൻഷുറൻസ് വർധന

ഇൻഷുറൻസ് എടുക്കാത്തവർക്ക് വീസ പുതുക്കാനും സാധിക്കില്ല

പ്രവാസികളെ ബുദ്ധിമുട്ടിലാക്കി ആരോഗ്യ ഇൻഷുറൻസ് വർധന
പ്രവാസികളെ ബുദ്ധിമുട്ടിലാക്കി ആരോഗ്യ ഇൻഷുറൻസ് വർധന

ആരോഗ്യ ഇൻഷുറൻസിൽ വർധന വരുത്തി അബുദാബി . 40 നു മുകളിൽ പ്രായമുള്ളവരുടെ പ്രീമിയത്തിനാണ് നിരക് കൂട്ടിയത് . ജീവനക്കാർക്കും ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിയമം.എന്നാൽ, നിരക്ക് കൂട്ടയത്തോടെ ചില കമ്പനികൾ ആശ്രിതരുടെ തുക തിരിച്ച്‌ നൽകില്ലെന്ന് അറിയിച്ചതാണ് പ്രവാസികുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയത് .

ഒന്നുകിൽ കുടുംബത്തെ നാട്ടിലേക്കു അയക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ ഇൻഷുറൻസ് എടുക്കുകയോ വേണമെന്നാണ് കമ്പനികൾ ജീവനക്കാർക്ക് നൽകിയ നിർദേശം .ഇതോടെ ഇൻഷുറൻസ് ഇനത്തിൽ പ്രതിവർഷം ഇരുപതിനായിരത്തോളം ദിർഹം അധികമായി കണ്ടത്തേണ്ട അവസ്ഥയിലാണ് .

Also Read: മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ ലേ​ണേ​ഴ്​​സ്​ പാ​സ്​​പോ​ർ​ട്ട്

കൂടാതെ ഇൻഷുറൻസ് എടുക്കാത്തവർക്ക് വീസ പുതുക്കാനും സാധിക്കില്ല .60 വയസ് കഴിഞ്ഞവരുടെ അടിസ്ഥാന പാക്കേജിന് നേരത്തെ 900 ദർഹം ഉണ്ടായിരുന്നത് 9000 ദർഹമാക്കി ഉയർത്തി . ചില കമ്പനികൾ ഇത് 16000 ത്തിലേറെയാക്കുകയും ചെയ്തു .

Top