CMDRF

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്കാജനകം- വിമൻ ഇന്ത്യാ മൂവ്‌മെന്റ്

ദേശീയ പ്രസിഡന്റ് യാസ്മിൻ ഇസ് ലാം അധ്യക്ഷത വഹിച്ചു

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്കാജനകം- വിമൻ ഇന്ത്യാ മൂവ്‌മെന്റ്
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്കാജനകം- വിമൻ ഇന്ത്യാ മൂവ്‌മെന്റ്

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമൻ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയേറ്റ് യോഗം. കൊൽക്കത്തയിലും ജാർഖണ്ഡിലും യു.പിയിലും മാത്രമല്ല രാജ്യത്തുടനീളം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ സ്ത്രീകളെ സ്വയം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിൽ രാജ്യവ്യാപകമായി ബോധവൽക്കരണ കാംപയിൻ നടത്തുവാൻ തിരുവനന്തപുരത്ത് ചേർന്ന ദേശീയ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

ദേശീയ പ്രസിഡന്റ് യാസ്മിൻ ഇസ്ലാം അധ്യക്ഷത വഹിച്ചു. യോഗം എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റുമാരായ മംദൂഹ മാജിദ്, കെ.കെ റൈഹാനത്ത്, ജനറൽ സെക്രട്ടറി അഫ്ഷാൻ അസീസ്, എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി യാസ്മിൻ ഫാറൂഖി, വിമൻ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷാഹിദ തസ്‌നീം, സാദിയ സൈദ സമീന, എസ്ഡി പി ഐ ദേശീയ പ്രവർത്ത സമിതിയംഗം ഫൈറൂസുല്ല ഷെരീഫ് സംസാരിച്ചു.

Top