കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷ വർധിപ്പിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്.
തിരക്കേറിയ സമയങ്ങളിൽ സുരക്ഷാപരിശോധനക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ട് യാത്രക്കാർ മാർഗനിർദേശങ്ങളോട് സഹകരിക്കണമെന്നും സിയാൽ അറിയിച്ചു.