CMDRF

ഇന്ത്യ-അബുദബി വിമാന സര്‍വീസ്; ഇന്ത്യയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്ത്യ-അബുദബി വിമാന സര്‍വീസ്; ഇന്ത്യയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ
ഇന്ത്യ-അബുദബി വിമാന സര്‍വീസ്; ഇന്ത്യയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

അബുദബി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്.

പുതിയ സര്‍വീസ് പ്രഖ്യാപിച്ചുകൊണ്ട് സുപ്രധാന ചുവടുവെപ്പാണ് ഇന്‍ഡിഗോ നടത്തിയിരിക്കുന്നതെന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടറും സിഇഒയുമായ എലീന സൊര്‍ളിനി പറഞ്ഞു. ഇന്‍ഡിഗോയുടെ പ്രഖ്യാപനം പ്രാദേശിക ഹബ് എന്ന നിലയിലുള്ള അബുദബിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വിസ് ശൃംഖല ശക്തിപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസ് വര്‍ധിപ്പിക്കുന്നതിലൂടെ യുഎഇയിലെ ഇന്‍ഡിഗോയുടെ സാന്നിധ്യം ഉറപ്പിക്കാനാകുമെന്ന് ഇന്‍ഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു. ഒഴിവുസമയ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട ഫ്‌ലൈറ്റ് ഓപ്ഷനുകള്‍ നല്‍കുമെന്നും തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രാപ്തമാക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

അബുദബിയിലേക്കുള്ള സര്‍വീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 21 പ്രതിവാര സര്‍വീസുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ ഇന്‍ഡിഗോയുടെ അബുദബിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 63 ആയി. പുതിയ സര്‍വീസ് പ്രഖ്യാപിച്ചതോടെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 കടന്നു.

Top