ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിച്ചു; സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിച്ചു; സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിച്ചു; സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

മോദി ഗ്യാരണ്ടിയുടെ ഉത്തമ ഉദാഹരണമാണ് സിഎഎ നിയമമെന്ന് പ്രധാനമന്ത്രി. ഉത്തര്‍പ്രദേശില്‍ സിഎഎ പ്രചാരണ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സിഎഎ പിന്‍വലിക്കാന്‍ മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. സിഎഎ നിയമ മനുസരിച്ചു പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി ആസംഗഡിലെ റാലിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ സഖ്യം സിഎഎയുടെ പേരില്‍ കള്ളം പ്രചരിപ്പിച്ച്, രാജ്യത്ത് കലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ചുവെന്നും മോദി വിമര്‍ശിച്ചു. സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ മോദി വെല്ലുവിളിച്ചു. മാസങ്ങള്‍ക്കകം ബംഗാള്‍ മുതല്‍ പഞ്ചാബ് വരെ ആയിരകണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബിജെപിയാണ് അയോധ്യയില്‍ രാമേക്ഷത്രം യഥാര്‍ത്ഥ്യമാക്കിയത്. കോടതിവിധി അവഗണിച്ച് രാമക്ഷേത്രം പൂട്ടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. രാംലല്ലയെ വീണ്ടും ടെന്റിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നതെന്നും മോദി ആരോപിച്ചു.

ഇന്ത്യസഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജനങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മൂന്ന് ഘട്ടങ്ങളിലായി 41 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാനുള്ള ഉത്തര്‍പ്രദേശില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണ് ബിജെപിയുടെ തീരുമാനം.

Top