CMDRF

പൊതുപ്രകടന പത്രിക പുറത്തിറക്കാന്‍ ഇന്ത്യ സഖ്യം

പൊതുപ്രകടന പത്രിക പുറത്തിറക്കാന്‍ ഇന്ത്യ സഖ്യം
പൊതുപ്രകടന പത്രിക പുറത്തിറക്കാന്‍ ഇന്ത്യ സഖ്യം

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ സഖ്യം പൊതുപ്രകടനപത്രിക ഇറക്കും. സഖ്യത്തിലെ വിവിധ കക്ഷികള്‍ ചര്‍ച്ച ചെയ്ത് പൊതു പ്രകടനപ്രതികയുടെ കരട് തയ്യാറാക്കി. സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും, യോജിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊതുപ്രകടനപത്രികയിലെ നിര്‍ദേശങ്ങള്‍.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിലക്കയറ്റം പിടിച്ച് നിര്‍ത്തല്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍ തുടങ്ങിയ സംബന്ധിച്ച് വന്‍ പ്രഖ്യാപനങ്ങളുണ്ടാകും. ഈ ആഴ്ച തന്നെ പൊതുപ്രകടനപത്രിക പുറത്തിറക്കിയേക്കും. നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കില്‍ ആയതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ആയി ഇറക്കാനുള്ള സാധ്യതയാണ് സഖ്യം ആലോചിക്കുന്നത്.

2004- ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പൊതു മിനിമം പരിപാടി തയ്യാറാക്കിയിരുന്നു. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ പ്രകടനപത്രിക ഇറക്കുന്നത്. ഇത്തവണയും തിരഞ്ഞെടുപ്പിന് മുമ്പ് പൊതു മിനിമം പരിപാടി തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ സഖ്യത്തിനുള്ളില്‍ നടന്നിരുന്നു. എന്നാല്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനും, പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇടയില്‍ ചില വിഷയങ്ങളില്‍ വലിയ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊതു മിനിമം പരിപാടി തയ്യാറാകാതെ പോയത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ് എന്ന സന്ദേശം നല്‍കാനാണ് നിലവില്‍ പൊതുപ്രകടനപത്രിക ഇറക്കുന്നത്.

Top