CMDRF

രണ്ടാം സെഷനിൽ തകർന്ന് ഇന്ത്യ ബി; പൊരുതി നിന്ന് മുഷീർ ഖാൻ

50 റൺസുമായി ക്രീസിൽ തുടരുന്ന മുഷീർ ഖാനിലാണ് ഇന്ത്യ ബിയുടെ ഇനിയുള്ള പ്രതീക്ഷ

രണ്ടാം സെഷനിൽ തകർന്ന് ഇന്ത്യ ബി; പൊരുതി നിന്ന് മുഷീർ ഖാൻ
രണ്ടാം സെഷനിൽ തകർന്ന് ഇന്ത്യ ബി; പൊരുതി നിന്ന് മുഷീർ ഖാൻ

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അപ്രതീക്ഷിത തകർച്ചയെ നേരിട്ട് ഇന്ത്യ ബി. ആദ്യ സെഷനിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 65 എന്ന നിലയിലായിരുന്നു ഇന്ത്യ ബി. എന്നാൽ രണ്ടാം സെഷനിൽ 94 റൺസിൽ എത്തിയപ്പോഴേയ്ക്കും ഇന്ത്യ ബി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 എന്ന സ്കോറിലേക്ക് ഇന്ത്യ ബിയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്. 50 റൺസുമായി ക്രീസിൽ തുടരുന്ന മുഷീർ ഖാനിലാണ് ഇന്ത്യ ബിയുടെ ഇനിയുള്ള പ്രതീക്ഷ.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ – ഇന്ത്യ ബിയെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. അഭിമന്യു ഈശ്വർ 13, യശസ്വി ജയ്സ്വാൾ‌ 30 എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനിൽ നഷ്ടമായത്. എന്നാൽ രണ്ടാം സെഷനിൽ ഇന്ത്യ ബി കൂട്ടത്തകർച്ചയെ നേരിടുകയായിരുന്നു. സർഫ്രാസ് ഖാൻ ഒമ്പത്, റിഷഭ് പന്ത് ഏഴ്, നിതീഷ് കുമാർ റെഡ്ഡി പൂജ്യം, വാഷിം​ഗ്ടൺ സുന്ദർ പൂജ്യം, സായി കിഷോർ ഒന്ന് എന്നിങ്ങനെ റൺസുമായി വിക്കറ്റ് നഷ്ടപ്പെടുത്തി.

Also Read: ദുലീപ് ട്രോഫി ക്രിക്കറ്റ് ; വിസ്മയിപ്പിക്കുന്ന ക്യാച്ചുമായി ധ്രുവ് ജുറേൽ

ഇന്ത്യ എയ്ക്കായി പന്തെറിഞ്ഞ ഖലീൽ അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. നിലവിൽ മുഷീർ ഖാനൊപ്പം ഏഴ് റൺസുമായി നവ്ദീപ് സൈനിയാണ് ക്രീസിലുള്ളത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ ഇതുവരെ 30 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്.

Top