ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ഹേമന്ത് സോറൻ; ആർ.ജെ.ഡിയിൽ അതൃപ്തി

നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ഹേമന്ത് സോറൻ; ആർ.ജെ.ഡിയിൽ അതൃപ്തി
ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ഹേമന്ത് സോറൻ; ആർ.ജെ.ഡിയിൽ അതൃപ്തി

റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.എം.എമ്മും 70 സീറ്റിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ആർ.ജെ.ഡിയിലെ അതൃപ്തി. രണ്ട് പ്രബലകക്ഷികൾ ചേർന്ന് ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് ആർ.ജെ.ഡി വക്താവ് മനോജ് കുമാർ ഝാ പറഞ്ഞു. തങ്ങൾക്ക് നൽകാമെന്ന് പറഞ്ഞ സീറ്റുകളുടെ എണ്ണത്തിൽ നിരാശയുണ്ട്. തങ്ങളുമായി സംസാരിച്ചല്ല സീറ്റ് വിഭജനം നടത്തിയത്. എല്ലാ വഴികളും മുന്നിൽ തുറന്നുകിടക്കുന്നുണ്ട്.

സ്വന്തം നിലയിൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയുന്ന 15 മുതൽ 18 സീറ്റുകൾവരെ പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഏഴ് സീറ്റിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി. സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് സഖ്യകക്ഷികളുമായുള്ള ചർച്ചയിലാണ് കോൺഗ്രസും ജെ.എം.എമ്മും.

Also Read: ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. ആകെയുള്ള 81 സീറ്റിൽ കോൺഗ്രസും ജെ.എം.എമ്മും 70 എണ്ണത്തിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വികസന പ്രവർത്തനങ്ങളുടെ ബലത്തിൽ ജെ.എം.എം നേതൃത്വത്തിലുള്ള സർക്കാർ അധികാരം നിലനിർത്തുമെന്ന് സോറൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശേഷിക്കുന്ന 11 സീറ്റുകളുടെ കാര്യത്തിൽ സഖ്യകക്ഷികളായ ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവയുമായി ചർച്ച നടന്നുവരികയാണ്. നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23ന് വോട്ടെണ്ണൽ നടക്കും.

Top