ബോർഡർ-ഗാവസ്‌കർ ട്രോഫി; ഇന്ത്യൻ ടീമിൽ പരിക്കിന്റെ ബഹളം

പന്ത് തട്ടിയ ശേഷം ടീം ഫിസിയോയുമായി ചർച്ച ചെയ്ത ശേഷമാണ് രാഹുൽ മടങ്ങിയത്

ബോർഡർ-ഗാവസ്‌കർ ട്രോഫി; ഇന്ത്യൻ ടീമിൽ പരിക്കിന്റെ ബഹളം
ബോർഡർ-ഗാവസ്‌കർ ട്രോഫി; ഇന്ത്യൻ ടീമിൽ പരിക്കിന്റെ ബഹളം

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിക്ക് ഒരാഴ്ച മാത്രം ശേഷിക്കേ പരിക്കിന്റെ പേടിയിൽ ഇന്ത്യ. പരിശീലനത്തിന്റെ ഭാഗമായുള്ള ഇൻട്രാ സ്‌ക്വാഡ് മത്സരത്തിനിടെ പേസർ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൈമുട്ടിലിടിച്ചതിനെ തുടർന്ന് കെ.എൽ രാഹുൽ പരിശീലനം പൂർത്തിയാക്കാതെ മടങ്ങി. പന്ത് തട്ടിയ ശേഷം ടീം ഫിസിയോയുമായി ചർച്ച ചെയ്ത ശേഷമാണ് രാഹുൽ മടങ്ങിയത്.

ക്യാപ്റ്റൻ രോഹിത് ശർമ പെർത്ത് ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക ഒരുപക്ഷേ രാഹുലാകും. വിരാട് കൊഹ്‌ലിക്കും പരിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച കൊഹ്‌ലി സ്‌കാനിങ്ങിന് വിധേയനായതായി സിഡ്‌നി മോണിങ് ഹെറാൾഡാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കൊഹ്‌ലിയുടെ പരിക്കിനെ കുറിച്ച് ബിസിസിഐയോ ടീം വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. 22-ാം തീയതിയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

അതേസമയം വെള്ളിയാഴ്ച നടന്ന ഇൻട്രാ സ്‌ക്വാഡ് മത്സരത്തിൽ കൊഹ്‌ലി കളിച്ചു. 15 റൺസെടുത്താണ് കൊഹ്‌ലി പുറത്തായത്. 2018-19ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യമായിരുന്ന കൊഹ്‌ലി പക്ഷേ സമീപകാലത്ത് മോശം ഫോമിലാണ്. എന്നാൽ ഓസ്‌ട്രേലിയൻ മണ്ണിൽ കൊഹ്‌ലി തിളങ്ങുമെന്നാണ് രവി ശാസ്ത്രി അടക്കമുള്ളവരുടെ അഭിപ്രായം.

Top