CMDRF

മത്സരം ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നു; രോഹിത് ശർമ്മ

മത്സരം ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നു; രോഹിത് ശർമ്മ
മത്സരം ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നു; രോഹിത് ശർമ്മ

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിന മത്സരം ഇന്ത്യയ്ക്ക് ജയിക്കാൻ കഴിയുമായിരുന്നുവെന്ന് രോഹിത് ശർമ്മ. ശ്രീലങ്ക ഉയർത്തിയ 231 റൺസിന്റെ വിജയലക്ഷ്യത്തിനടുത്ത് എത്താൻ ഇന്ത്യ നന്നായി ബാറ്റ് ചെയ്തു. മികച്ച പ്രകടനം പുറത്തെടുക്കാൻ ആർക്കും സാധിച്ചില്ല. എന്നാൽ വിക്കറ്റ് വീഴുമ്പോഴും ഓരോ താരങ്ങളും നന്നായി ബാറ്റ് ചെയ്തു. മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയസാധ്യത. എന്നാൽ അവസാന നിമിഷം രണ്ട് വിക്കറ്റുകൾ അടിപ്പിച്ചുവീണു. ഇതോടെയാണ് മത്സരം ടൈയിൽ അവസാനിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഒരു ഘട്ടത്തിൽ ഇന്ത്യൻ സ്കോർ അഞ്ചിന് 132 എന്ന നിലയിലായി. എന്നാൽ അക്സർ പട്ടേലും കെ എൽ രാഹുലും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ അവസാന ഫലം നിരാശപ്പെടുത്തി. ഇതൊക്കെ ക്രിക്കറ്റ് മത്സരങ്ങളുടെ ഭാ​ഗമാണ്. ശ്രീലങ്ക നന്നായി കളിച്ചു. ഏറ്റവും മികച്ചൊരു ഫലം തന്നെയാണ് ഉണ്ടായിരിക്കുന്നത്. വിജയപരാജയങ്ങൾ പലതവണ മാറിമറിഞ്ഞെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. ദുനിത് വെല്ലാലഗെ 67, പതും നിസ്സങ്ക 56 എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി പറഞ്ഞ ഇന്ത്യൻ സ്കോർ 47.5 ഓവറിൽ 230 റൺസിൽ അവസാനിച്ചു. ശിവം ദുബെ, അർഷ്ദീപ് സിം​ഗ് എന്നിവരുടെ വിക്കറ്റുകൾ സ്കോർ 230ൽ എത്തിയപ്പോഴാണ് നഷ്ടമായത്.

Top