CMDRF

സ്വിറ്റ്സർലൻഡിൽ നടന്ന യുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍ ഒപ്പിടാതെ ഇന്ത്യ

സ്വിറ്റ്സർലൻഡിൽ നടന്ന യുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍ ഒപ്പിടാതെ ഇന്ത്യ
സ്വിറ്റ്സർലൻഡിൽ നടന്ന യുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍ ഒപ്പിടാതെ ഇന്ത്യ

ഒബ്ബര്‍ഗന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ 100 ഓളം രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന യുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍ ഒപ്പിടാതെ ഇന്ത്യ. യുക്രെയ്‌നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിക്കുകയാണ് മേഖലയില്‍ നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അടിസ്ഥാനമെന്ന പ്രമേയം 80 രാജ്യങ്ങള്‍ അംഗീകരിച്ചു.

സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ‌്ലന്‍ഡ്, ഇന്തോനേഷ്യ, മെക്സികോ, യു.എ.ഇ രാജ്യങ്ങളും പ്രമേയത്തില്‍ ഒപ്പിട്ടില്ല. സമ്മേളനത്തില്‍ റഷ്യക്ക് ക്ഷണമുണ്ടായിരുന്നില്ല. പങ്കെടുത്തതില്‍ ഭൂരിഭാഗവും പാശ്ചാത്ത്യ രാജ്യങ്ങളാണ്.

തടവുകാരുടെ കൈമാറ്റം, ആണവ സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നിവയിലൂന്നിയായിരുന്നു പ്രമേയം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടിലാണ് രണ്ട് ദിവസത്തെ സമ്മേളനം നടന്നത്.

Top