CMDRF

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ
രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് ജാക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. വെടിയുണ്ടകളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് വികസിപ്പിച്ചെടുത്തത്.

പുതിയ ഡിസൈനില്‍ നിര്‍മിച്ചിരിക്കുന്ന ജാക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് നോവല്‍ മെറ്റീരിയല്‍ ആണ്. പുതിയ വൈസ്റ്റ് രാജ്യത്ത് നിലവിലുള്ളതില്‍ ഏറ്റവും ഭാരം കുറഞ്ഞതാണെന്നും 7.62 x 54 ആര്‍ എപിഐ അമ്മ്യൂണിഷനെ നേരിടാനാണ് വെസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ഡിആര്‍ഡിഒ അറിയിച്ചു. ജാക്കറ്റിന് മുന്നിലെ ഹാര്‍ഡ് ആര്‍മര്‍ പാനലിന് ആറ് സ്‌നൈപര്‍ വെടിയുണ്ടകളെ വരെ നേരിടാനാകും.

മോണോലിതിക് സെറാമിക് പ്ലേറ്റ് ഉപയോഗിച്ചാണ് ഹാര്‍ഡ് ആര്‍മര്‍ പാനല്‍ ഒരുക്കിയിരിക്കുന്നത്. ധരിക്കാനുള്ള എളുപ്പത്തിനും ഓപ്പറേഷന്‍ നടത്തുമ്പോഴുള്ള കംഫര്‍ട്ടിനുമായി ആര്‍മര്‍ പാനലിന്റെ പിന്നില്‍ പോളിമറും ഉപയോഗിച്ചിട്ടുണ്ട്. ഛണ്ഡീഗഡില്‍വെച്ച് നടന്ന പരീക്ഷണം വിജയകരമായതോടെയാണ് ഡിആര്‍ഡിഒ വെസ്റ്റ് പുറത്തിറക്കിയത്.

Top