ന്യൂഡല്‍ഹി: ഗുർപത്‍വന്ത് സിംഗ് പന്നു വധശ്രമക്കേസിന്റെ അന്വേഷണത്തില്‍ അമേരിക്കയോട് സഹകരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ അമേരിക്കന്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതികരണം. കഴിഞ്ഞ യു എസ് അറ്റോര്‍ണി ഓഫീസ് കുറ്റം ചുമത്തിയിരുന്നു. കേസില്‍ തുടരന്വേഷണത്തിനായി വികാസ് യാദവിന് വിട്ടുകിട്ടണമെന്ന ആവശ്യവും യു എസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
Read Also: നവീന്‍ ബാബുവിന്റെ മരണം; കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി
വികാസ് യാദവിനെതിരെ കൊലപാതകം, പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്നത്. പന്നുവിന്റെ കൊലപാതകത്തിനായി വികാസ് യാദവ് ഇന്ത്യയിലെയും വിദേശത്തെയും നിരവധിപ്പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.
Read Also: ആഗോള ജിഡിപിയുടെ ബഹുഭൂരിപക്ഷവും ബ്രിക്സിൽ നിന്ന്, അമേരിക്കയുടെ ജി – 7 രാജ്യങ്ങൾക്ക് തിരിച്ചടി
വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ ഡല്‍ഹിയിലെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വികാസ് യാദവിനെ കഴിഞ്ഞ വര്‍ഷം ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. നാല് മാസം ഈ കേസില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞ വികാസ് യാദവിനെ ജാമ്യത്തില്‍ വിട്ടിരുന്നു.