പാകിസ്ഥാനെക്കാള്‍ ആണവായുധങ്ങള്‍ കൂടുതല്‍ ഇന്ത്യയ്ക്ക്: റിപ്പോര്‍ട്ട്

പാകിസ്ഥാനെക്കാള്‍ ആണവായുധങ്ങള്‍ കൂടുതല്‍ ഇന്ത്യയ്ക്ക്: റിപ്പോര്‍ട്ട്
പാകിസ്ഥാനെക്കാള്‍ ആണവായുധങ്ങള്‍ കൂടുതല്‍ ഇന്ത്യയ്ക്ക്: റിപ്പോര്‍ട്ട്

ഡല്‍ഹി: പാകിസ്ഥാനെക്കാള്‍ ആണവായുധങ്ങള്‍ ഇന്ത്യയ്‌ക്കെന്ന്് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. ചൈന അവരുടെ ആണവായുധശേഖരം ഉയര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജനുവരിയില്‍ 410 ആയിരുന്ന ആണവായുധങ്ങള്‍ 2024 ജനുവരിയില്‍ 500 ആയാണ് ഉയര്‍ന്നത്. 2024 ജനുവരി പ്രകാരം ഇന്ത്യയില്‍ 172 ആണവായുധങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് പാകിസ്ഥാനെക്കാള്‍ കൂടുതലാണ്.

2023-ല്‍ ഇന്ത്യ അതിന്റെ ആണവായുധശേഖരം ചെറിയ തോതില്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലോകം രണ്ട് യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ, പാകിസ്ഥാന്‍, ചൈന എന്നിവയുള്‍പ്പെടെ ഒമ്പത് ആണവായുധ രാജ്യങ്ങള്‍ തങ്ങളുടെ ആണവായുധങ്ങള്‍ നവീകരിക്കുന്നത് തുടരുന്നതായി കണ്ടെത്തിയത്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഉത്തര കൊറിയ, ഇസ്രായേല്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍. എല്ലാ ആണവായുധങ്ങളുടെയും 90 ശതമാനവും റഷ്യയും യുഎസും ചൂണ്ടിക്കാണിക്കുന്നു.

Top