മാഡ്രിഡ്: പുത്തന്‍ ലോക റെക്കോര്‍ഡുമായി സ്പെയിന് പുരുഷ ക്രിക്കറ്റ് ടീം രാജ്യാന്തര ട്വന്റി 20യില്‍. തുടര്‍ച്ചയായി ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന പുരുഷ ടീം എന്ന നേട്ടമാണ് സ്പെയിന് സ്വന്തമാക്കിയത്. ഇപ്പോൾ സ്പാനിഷ് കുതിപ്പില്‍ ടീം ഇന്ത്യയടക്കം വഴിമാറിയിരിക്കുകയാണ്.
രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി 14 വിജയങ്ങള്‍ നേടുന്ന ആദ്യ പുരുഷ ടീം എന്ന റെക്കോര്‍ഡ് പേരിലാക്കിയിരിക്കുകയാണ് സ്പെയിന് ക്രിക്കറ്റ് ടീം. അതേസമയം ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഗ്രീസിനെ ഏഴ് വിക്കറ്റിന് തോല്പിച്ചതോടെയാണ് സ്പെയിന് ഈ റെക്കോര്‍ഡിട്ടത്. എന്നാൽ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഐൽ ഓഫ് മാന്‍ ടീമിനെ തോല്പിച്ച് തുടങ്ങിയ കുതിപ്പാണ് സ്പെയിന് 14 വിജയങ്ങളില്‍ എത്തിച്ചിരിക്കുന്നത്. അതേസമയം 13 വിജയങ്ങള്‍ വീതം നേടിയ ബെര്‍മുഡ, മലേഷ്യ ടീമുകളുടെ പേരിലായിരുന്നു പുരുഷ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ടി20 വിജയങ്ങളുടെ മുന്‍ റെക്കോര്‍ഡ്.
Also Read: വനിത ട്വന്റി20 ലോകകപ്പ് ഒക്ടോബർ മൂന്ന് മുതൽ
അതേസമയം ടീം ഇന്ത്യയെയും സ്പെയിന് പിന്നിലാക്കി എന്ന് പറയാം. എന്നാൽ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളില്‍ 12 വീതം രാജ്യാന്തര ടി20 വിജയങ്ങളുമായി ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും പേരിലാണ് റെക്കോര്‍ഡുള്ളത്. അതേസമയം ആകെ കണക്കില്‍ തായ്ലന്ഡ് വനിതാ ക്രിക്കറ്റ് ടീമിന്റെ പേരിലാണ് നിലവിൽ കുട്ടി ക്രിക്കറ്റില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോര്‍ഡുള്ളത്. കാരണം തായ്ലന്ഡ് വനിതാ ടീം 17 മത്സരങ്ങള്‍ ഇത്തരത്തില്‍ വിജയിച്ചിട്ടുണ്ട്.