CMDRF

‘യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണം’; വ്‌ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷത്താണ്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും തയ്യാറാണ്.

‘യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണം’; വ്‌ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
‘യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണം’; വ്‌ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

മോസ്‌കോ: യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി, പുടിനെ അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തിയ മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍, യുക്രൈന്‍ യുദ്ധത്തോടുള്ള ഇന്ത്യന്‍ നിലപാട് നരേന്ദ്ര മോദി ആവര്‍ത്തിച്ചു. സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം വേണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷത്താണ്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും തയ്യാറാണ്. ബ്രിക്‌സ് കൂട്ടായ്മയിലെ ഇന്ത്യ-റഷ്യ സഹകരണത്തെ തങ്ങള്‍ വിലമതിക്കുന്നതായി പുടിന്‍ പ്രതികരിച്ചു.

Also Read: നാറ്റോ സൈനിക സഖ്യത്തിലെ തുർക്കിയും ബ്രിക്സിലേക്ക്, റഷ്യയുടെ തന്ത്രത്തിൽ അടിപതറുന്നത് അമേരിക്ക

പ്രധാനമന്ത്രിയുടെ ഈവര്‍ഷത്തെ രണ്ടാമത്തെ റഷ്യന്‍ സന്ദര്‍ശനമാണിത്. ജൂലൈയില്‍ റഷ്യ സന്ദര്‍ശിച്ചപ്പോഴും യുക്രൈന്‍ യുദ്ധത്തിന് പരിഹാരം വേണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം, യുദ്ധം അവസാനിപ്പിക്കണമെന്ന് മോദി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് റഷ്യ ഗൗരവമായി കാണുന്നുണ്ട്.

Top