CMDRF

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സ്വാധിനം വർദ്ധിക്കുന്നു, കമല ഹാരിസ് കൂടി ജയിച്ചാൽ, വൻ നേട്ടമായി മാറും

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സ്വാധിനം വർദ്ധിക്കുന്നു, കമല ഹാരിസ് കൂടി ജയിച്ചാൽ, വൻ നേട്ടമായി മാറും
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സ്വാധിനം വർദ്ധിക്കുന്നു, കമല ഹാരിസ് കൂടി ജയിച്ചാൽ, വൻ നേട്ടമായി മാറും

ഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ബ്രിട്ടിഷ് എം.പിമാര്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജ ഇന്ത്യയോടുള്ള അടുപ്പം കൂടുതല്‍ ശക്തമാക്കി റഷ്യ. ലോക ഭൂപടത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്ന കാലഘട്ടമാണിത്.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് അടുത്തയിടെ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനം നഷ്ടമായെങ്കിലും പകരം വന്ന ലേബര്‍ പാര്‍ട്ടി നയിക്കുന്ന ഭരണകൂടവും ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഫ്രാന്‍സില്‍ പുതുതായി അധികാരത്തില്‍ എത്തിയ ഇടതുപക്ഷവും ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ ഇപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ ശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍വംശജ എത്താനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. നിലവില്‍ വൈസ് പ്രസിഡന്റായ കമല ഹാരിസ് ആണ് ഇപ്പോള്‍ ജോ ബൈഡന്‍ പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകളിലും ഡോണാള്‍ഡ് ട്രംപിനേക്കാള്‍ ജനപിന്തുണ കമല ഹാരിസിനാണ് ലഭിച്ചിരിക്കുന്നത്. ട്രംപിന് നേരെ നടന്ന കൊലപാതക ശ്രമം അദ്ദേഹത്തിന് അനുകൂലമായ സഹതാപ വോട്ടുകള്‍ക്ക് കാരണമാകുമെന്ന് ഭയന്നാണ് ജോ ബൈഡന്‍ മത്സരരംഗത്ത് നിന്നും പിന്‍മാറിയിരുന്നത്. കമല ഹാരിസ് പകരം വന്നതോടെ ഡെമോക്രാറ്റിക് ക്യാംപില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായാല്‍ പോലും ആശങ്കപ്പെടേണ്ട കാര്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ട്രംപ്. അതേസമയം, കമല ഹാരിസ് പ്രസിഡന്റായാല്‍ ഒരു ഇന്ത്യന്‍ വംശജ ആ സ്ഥാനത്ത് എത്തിയതില്‍ തീര്‍ച്ചയായും രാജ്യത്തിന് അഭിമാനിക്കാവുന്നതാണ്.

ലോകത്തെ പ്രമുഖ സൈനിക- സാമ്പത്തിക ശക്തികളുമായുള്ള ഇന്ത്യയുടെ അടുപ്പം ദൃഢമാകുന്നത് ശത്രു രാജ്യങ്ങളെ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാക്കുന്നതാണ്. അതുകൊണ്ടു തന്നെ അവര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഒരു ഇന്ത്യന്‍ വംശജ അമേരിക്കന്‍ പ്രസിഡന്റ് ആകരുത് എന്നതാണ്. എന്നാല്‍ അമേരിക്കയില്‍ നിര്‍ണ്ണായകമായ സ്ത്രീകളുടെയും ഇന്ത്യന്‍ വംശജരുടെയും വോട്ടുകള്‍ കൂടി പെട്ടിയില്‍ വീഴുന്നതോടെ കമല തന്നെ വിജയിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും വിലയിരുത്തുന്നത്.

ജോ ബൈഡനു പിന്നാലെ നിരവധി ഡെമോക്രാറ്റിക് നേതാക്കളും കമലയക്ക് പിന്തുണയുമായുണ്ട്. അമേരിക്കയുടെ 49 -ാം മത്തെ വൈസ് പ്രസിഡന്റായ കമല അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്. ഒപ്പം ഈ പദവി അലങ്കരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍ മാത്രമാണ് അമേരിക്ക കറുത്തവര്‍ഗത്തിലുള്ള പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഒപ്പം പ്രസിഡന്റ് പദവിയിലേക്ക് ഒരു സ്ത്രീയെ എത്തിക്കാനും തയ്യാറായിട്ടില്ല. അമേരിക്കയുടെ ചരിത്രത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വംശീയതയ്ക്ക് മേലുള്ള വിജയം കൂടിയാകും കമല ഹാരിസിലൂടെ ഡെമോക്രാറ്റിക് പാര്‍ട്ടി സൃഷ്ടിക്കുക.

രാഷ്ട്രീയ ജീവിതത്തില്‍ പലവിധ വെല്ലുവിളികള്‍ നേരിട്ട വ്യക്തിയാണ് കമല ഹാരിസ്. 2018 ല്‍ ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത സുപ്രീംകോടതി നോമിനി ബ്രെറ്റ് കവനോവിനെതിരെയുള്ള കമലയുടെ ചോദ്യശരങ്ങളെ ലോകം ഉറ്റുനോക്കി. കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ പിഴ നല്‍കണമെന്ന കമലയുടെ വിചിത്ര നിലപാടും വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ദേശീയതലത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശത്തിനായി വാദിക്കുന്നതിനൊപ്പം അമേരിക്കയില്‍ ഗര്‍ഭഛിദ്രം പ്രധാന രാഷ്ട്രീയ ചര്‍ച്ചയാക്കിയതും കമലയുടെ നേട്ടമാണ്. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രം തിരുത്തിയ വനിത കൂടിയാണ്. അമേരിക്കയുടെ ഉന്നതപദവിയിലേക്ക് ഒരു കറുത്തവര്‍ഗക്കാരിയുടെ പോരാട്ടത്തെ ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുമ്പോള്‍ ആരാധകരില്‍ പലര്‍ക്കും കമല ഒരു പെണ്‍ ബറാക്ക് ഒബാമയാണ്.

EXPRESS VIEWS

Top