CMDRF

‘ഇപ്പോഴും എന്തിനാണ് ഇത്രയേറെ ജോലി ചെയ്യുന്നതെന്ന് ആളുകള്‍ തന്നോടു ചോദിക്കുന്നു’; നരേന്ദ്ര മോദി

ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ടു. രാജ്യത്തു പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. എന്നിട്ടും എന്തിനാണ് താങ്കള്‍ ഇത്ര കഠിനാധ്വാനം ചെയ്യുന്നത് എന്ന് നിരവധി പേര്‍ എന്നോടു ചോദിക്കാറുണ്ട്.

‘ഇപ്പോഴും എന്തിനാണ് ഇത്രയേറെ ജോലി ചെയ്യുന്നതെന്ന് ആളുകള്‍ തന്നോടു ചോദിക്കുന്നു’; നരേന്ദ്ര മോദി
‘ഇപ്പോഴും എന്തിനാണ് ഇത്രയേറെ ജോലി ചെയ്യുന്നതെന്ന് ആളുകള്‍ തന്നോടു ചോദിക്കുന്നു’; നരേന്ദ്ര മോദി

ഡല്‍ഹി: ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനും സര്‍ക്കാരിന്റെ പ്രതിജ്ഞ നിറവേറ്റാനുമായി പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കു വിശ്രമിക്കാന്‍സമയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചുവര്‍ഷം ആഗോളതലത്തില്‍ വിവിധ ആശങ്കകളുയര്‍ന്ന സമയമാണെന്നും ആ ആശങ്കകള്‍ക്കിടയിലും ഇന്ത്യ പ്രതീക്ഷയുടെ കിരണമായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇപ്പോഴും എന്തിനാണ് ഇത്രയേറെ ജോലി ചെയ്യുന്നതെന്ന് ആളുകള്‍ തന്നോടു ചോദിക്കുന്നുണ്ടെന്നു പറഞ്ഞാണു മോദിയുടെ പരാമര്‍ശം.

”ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ടു. രാജ്യത്തു പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. എന്നിട്ടും എന്തിനാണ് താങ്കള്‍ ഇത്ര കഠിനാധ്വാനം ചെയ്യുന്നത് എന്ന് നിരവധി പേര്‍ എന്നോടു ചോദിക്കാറുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12 കോടി ശുചിമുറികളും 16 കോടി വീടുകളില്‍ പാചകവാതക കണക്ഷനുകളും സ്ഥാപിച്ചു. ഇത് മതിയോ? ഇല്ല എന്നാണ് എന്റെ ഉത്തരം. ലോകത്ത് ഏറ്റവുമധികം യുവാക്കളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ യുവശക്തിക്ക് നമ്മെ പുതിയ ആകാശത്തേക്ക് എത്തിക്കാന്‍ കഴിയും” എന്‍ഡിടിവി വേള്‍ഡ് ഉച്ചകോടിയില്‍ മോദി പറഞ്ഞു.

Read Also: കോണ്‍ഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയില്‍

”ഓരോ സര്‍ക്കാരും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുന്ന രീതിയുണ്ട്. ഞങ്ങളും ആ വഴി നടന്നിരുന്നു. പക്ഷേ ഇനി മുതല്‍ നമുക്ക് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും താരതമ്യം ചെയ്തു സന്തോഷിക്കാന്‍ കഴിയില്ല. ‘നമ്മള്‍ എന്ത് നേടാനാണ് ആഗ്രഹിക്കുന്നത്’ എന്നതായിരിക്കും. ഇനി വിജയത്തിന്റെ മാനദണ്ഡം. 2047-ഓടെ വികസിത ഇന്ത്യ എന്നതാണ് കാഴ്ചപ്പാട്. ലോകത്ത് ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നുവന്നിട്ടുണ്ട്. സാങ്കേതികവിദ്യയെ ഇന്ത്യ ജനാധിപത്യവല്‍ക്കരിച്ചു” പ്രധാനമന്ത്രി പറഞ്ഞു.

Top