കൊല്‍ക്കത്ത: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഇനിയും വൈകും. രഞ്ജി ട്രോഫി കളിച്ച് അന്താരാഷ്ട ക്രിക്കറ്റിലേക്ക് തിരിച്ചുവരനായിരുന്നു ഷമിയുടെ പദ്ധതി. എന്നാല്‍ പരിക്കില്‍ നിന്നും താരം പൂര്‍ണമായും മോചിതനായിട്ടില്ല. രഞ്ജി ട്രോഫിയില്‍ 4, 5 മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ ഷമിക്ക് താല്‍പ്പര്യമുണ്ടെന്ന് ബംഗാള്‍ ടീമിന്റെ കോച്ച് ലക്ഷ്മി രത്തന്‍ ശുക്ലയും വെളിപ്പെടുത്തിയിരുന്നു.
ബംഗാളിന്റെ രഞ്ജി ട്രോഫി ടീം
രഞ്ജി ട്രോഫിയുടെ നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീം: അനുസ്തുപ് മജുംദാര്‍, വൃദ്ധിമാന്‍ സാഹ, സുദീപ് ചാറ്റര്‍ജി, സുദീപ് കെആര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, റിതിക്ക് ചാറ്റര്‍ജി, അവിന് ഘോഷ്, ഷുവം ദേ, പ്രമാന്‍ ജി, പ്രമാന്‍ ജിപ്താനി, പ്രമാന്‍ ജിബിതാനി പോറെല്‍, സൂരജ് സിന്ധു ജയ്സ്വാള്‍, മുഹമ്മദ് കൈഫ്, രോഹിത് കുമാര്‍, റിഷവ് വിവേക്.