CMDRF

പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി

പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി
പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി

പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തോട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഇന്ത്യയുടെ പരാജയം. ആദ്യ പകുതിയിൽ അഭിഷേക് ആണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്. പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇന്ത്യയും ബെൽജിയവും ഇതിനോടകം ഒളിംപിക്സ് ഹോക്കിയുടെ ക്വാർട്ടറിൽ കടന്നിരുന്നു.

ആദ്യ ക്വാർട്ടറിൽ മികച്ച പന്തടക്കം സൂക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ അഭിഷേക് ഇന്ത്യയ്ക്കായി ​ഗോൾ നേടി. 18-ാം മിനിറ്റിലായിരുന്നു ​ഗോൾ. ഇതോടെ ബെൽജിയം പോരാട്ടം കടുപ്പിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ​ഗോൾ നേടുന്നതിൽ നിന്ന് ബെൽജിയത്തെ ഇന്ത്യ പ്രതിരോധിച്ചു.

മൂന്നാം ക്വാർട്ടർ തുടങ്ങിയതും ബെൽജിയം സമനില ​ഗോൾ കണ്ടെത്തി. 33-ാം മിനിറ്റിൽ തിബ്യൂ സ്റ്റോക്ക്ബ്രോക്സ് പന്ത് ഇന്ത്യൻ പോസ്റ്റിലെത്തിച്ചു. മൂന്നാം ക്വാർട്ടർ അവസാനിക്കും മുമ്പ് 44-ാം മിനിറ്റിൽ ജോൺ ഡോമെൻ ബെൽജിയത്തെ മുന്നിലെത്തിച്ചു. നാലാം ക്വാർട്ടറിൽ ഇന്ത്യയ്ക്ക് സമനില ​ഗോൾ കണ്ടെത്താനിയില്ല. ഇതോടെ ഇന്ത്യ പരാജയവും ഏറ്റുവാങ്ങി.

Top