CMDRF

ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം

ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം
ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം

കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. രാഹുലാണ് വിക്കറ്റ് കീപ്പര്‍. ഋഷഭ് പന്ത് പുറത്തിരിക്കും. സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവരും പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തി.

ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക പ്ലേയിങ് ഇലവന്‍ പതും നിസംഗ, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, വാനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, അകില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ, മുഹമ്മദ് ഷിറാസ്.

Top