CMDRF

ബംഗ്ലാദേശിനെയും തകര്‍ത്തതോടെ ചരിത്ര നേട്ടത്തില്‍ ഇന്ത്യ

ബംഗ്ലാദേശിനെയും തകര്‍ത്തതോടെ ചരിത്ര നേട്ടത്തില്‍ ഇന്ത്യ
ബംഗ്ലാദേശിനെയും തകര്‍ത്തതോടെ ചരിത്ര നേട്ടത്തില്‍ ഇന്ത്യ

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയം നേടിയതിനു പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന ശ്രീലങ്കയുടെ റെക്കോഡിനൊപ്പമെത്താനാണ് രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചത്.

ടി-20 ലോകകപ്പില്‍ 49 മല്‍സരങ്ങളില്‍ നിന്നും 33 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതില്‍ 15 മത്സരങ്ങള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ പോവുകയായിരുന്നു. മറുഭാഗത്ത് ശ്രീലങ്ക 51 മത്സരങ്ങളില്‍ നിന്നാണ് നേട്ടത്തിലെത്തിയത്.

ബംഗ്ലാദേശിനെതിരെ 27 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. വിരാട് കോഹ്‌ലി 28 പന്തില്‍ 37 റണ്‍സും റിഷബ് പന്ത് 24 പന്തില്‍ 36 റണ്‍സും ശിവം ദുബെ 24 പന്തില്‍ 34 റണ്‍സും നേടിയത് നിര്‍ണായകമായി.

നാളെ ഓസ്‌ട്രേലിയക്കെതിരേയാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ അടുത്ത മത്സരം.

Top