നയിക്കേണ്ടത് ഇന്ത്യയെ, ഇവിടെ നില്‍ക്കാനാവില്ല, രാഹുല്‍ വയനാട് വിടുമെന്ന് സ്ഥിരീകരിച്ച്; സുധാകരന്‍

നയിക്കേണ്ടത് ഇന്ത്യയെ, ഇവിടെ നില്‍ക്കാനാവില്ല, രാഹുല്‍ വയനാട് വിടുമെന്ന് സ്ഥിരീകരിച്ച്; സുധാകരന്‍
നയിക്കേണ്ടത് ഇന്ത്യയെ, ഇവിടെ നില്‍ക്കാനാവില്ല, രാഹുല്‍ വയനാട് വിടുമെന്ന് സ്ഥിരീകരിച്ച്; സുധാകരന്‍

കല്പറ്റ: രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം വിടുന്നുവെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ത്യ നയിക്കേണ്ട രാഹുല്‍ വയനാട്ടില്‍ വന്ന് നില്‍ക്കാന്‍ ആവില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. റായ് ബറേലി ലോക്സഭാ മണ്ഡലത്തില്‍ നിന്നും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച രാഹുല്‍ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോള്‍ കെപിസിസി അധ്യക്ഷന്‍ തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. നമ്മള്‍ ദുഃഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്ന് നില്‍ക്കാന്‍ ആകില്ല കെ സുധാകരന്‍ പറഞ്ഞു

Top