മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. 48ഓളം പേർക്ക് പരിക്കേറ്റതായാണ് സൂചന. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഫാക്ടറിയിലെ വ്യവസായ യൂണിറ്റിലാണ് സ്‌ഫോടനം നടന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്‌ഫോടനം നടന്നത്. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിന്‍റെ രണ്ടാംഫെയ്സിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടിത്തത്തിന് കാരണമായി.