CMDRF

ടേബിള്‍ ടെന്നിസില്‍ ഇന്ത്യ പുറത്ത്

ടേബിള്‍ ടെന്നിസില്‍ ഇന്ത്യ പുറത്ത്
ടേബിള്‍ ടെന്നിസില്‍ ഇന്ത്യ പുറത്ത്

പാരിസ്: ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന വെറ്ററന്‍ താരം ശരത് കമലിന് ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ഉദ്ഘാടന ചടങ്ങില്‍ പിവി സിന്ധുവിനൊപ്പം ഇന്ത്യന്‍ പതാക വാഹകനായിരുന്ന നാല്‍പ്പത്തി രണ്ടുകാരന്‍ സ്ലോവേനിയയുടെ ഡെനി കോസുലിന് മുന്നിലാണ് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്. ആറ് സീറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തോല്‍വി. 12-10 , 9-11, 6-11,7-11, 11-8 10-12 എന്നിങ്ങനെയാണ് വിവിധ സെറ്റുകളിലെ സ്‌കോര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ ശരത് കമല്‍ ആദ്യ ഗെയിം പൊരുതി നേടിയെങ്കിലും പിന്നീട് തുടര്‍ച്ചയായി മൂന്നെണ്ണം കൈവിടുകയായിരുന്നു. അത് കഴിഞ്ഞ് ഒരു ഗെയിംകൂടി തിരിച്ചുപിടിച്ചെങ്കിലും നിര്‍ണായകമായ അവസാനത്തേതില്‍ എതിരാളി കളി ജയിക്കുകയായിരുന്നു.

അതേ സമയം, 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ മനിക ബത്ര 4-1ന് ജയിച്ച് അടുത്ത റൗണ്ടിലെത്തി. ബ്രിട്ടീഷ് താരം അന്ന ഹേഴ്‌സിയെ 11-8 12-10 11-9 9-11 11-5നാണ് വീഴ്ത്തിയത്. ഫ്രാന്‍സിന്റെ പ്രിതിക പവാഡെയാകും അടുത്ത എതിരാളി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റാങ്കുകാരിയായ ശ്രീജ അകുലയും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. സ്വീഡന്റെ ക്രിസ്റ്റീന കാള്‍ബെര്‍ഗിനെ നേരിട്ടുള്ള സെറ്റുകളിലാണ് മറികടന്നത്. സ്‌കോര്‍ 11-4, 11-9, 11-7, 11-8.

Top