CMDRF

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്

അവസാന ​ഗ്രൂപ്പ് മത്സരത്തിൽ 54 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം.

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്

നിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലൻഡ് പാകിസ്താനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പുറത്തായത്. പാകിസ്താനെ തോൽപ്പിച്ച് ന്യൂസിലൻഡ് സെമി ടിക്കറ്റെടുത്തു. അവസാന ​ഗ്രൂപ്പ് മത്സരത്തിൽ 54 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം. പാകിസ്താന് മുമ്പില്‍ 111 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ന്യൂസിലന്‍ഡ് 56 റണ്‍സിന് അവരെ എറിഞ്ഞിട്ടു. പാകിസ്താന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ടായിരുന്നു. എന്നാൽ, പാകിസ്താനെ എറിഞ്ഞിട്ടതോടെ ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കൊപ്പം ​ഗ്രൂപ്പ് എയിൽനിന്ന് സെമിയിലേക്ക് മുന്നേറി.

ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍നിന്ന് എട്ട് പോയന്റുമായാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും ടീം വിജയിച്ചു. നാല് മത്സരങ്ങളില്‍നിന്ന് ആറ് പോയന്റോടെ ​ഗ്രൂപ്പിൽ രണ്ടാമതായാണ് ന്യൂസിലൻഡ് അടുത്ത റൗണ്ടിലെത്തിയത്. രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയന്റുമായി ഇന്ത്യ ​ഗ്രൂപ്പിൽ മൂന്നാമതാണ്.

Top