ദോഹ: തിങ്കളാഴ്ച റിയാദിൽ നടന്ന ഗൾഫ് കോ ഓപറേഷൻ കൗൺസിൽ (ജി.സി.സി) മന്ത്രിതല സമ്മേളനത്തിനിടെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. ഖത്തറും ഇന്ത്യയും തമ്മിലെ നയതന്ത്ര, ഉഭയകക്ഷി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഇന്ത്യ, റഷ്യ, ബ്രസീൽ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ജി.സി.സി മന്ത്രിമാരും തമ്മിലെ രണ്ടു ദിവസ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇരു രാഷ്ട്രനേതാക്കളും റിയാദിലെത്തിയത്. കഴിഞ്ഞ ജൂണിൽ ദോഹയിൽ ഡോ. ജയ്ശങ്കറും ഖത്തർ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read: സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ
ഇന്ത്യയും ഖത്തറും തമ്മിലെ വിവിധ വ്യാപാര, നിക്ഷേപ മേഖലകൾ സംബന്ധിച്ചും രാഷ്ട്രീയ, ഊർജ, സാങ്കേതിക, സാംസ്കാരിക സഹകരണങ്ങളിലും റിയാദിൽ ചർച്ച നടന്നു. റിയാദിൽ നടന്ന രണ്ട് ദിവസത്തെ മന്ത്രിതല ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളിലെയും, റഷ്യ, ബ്രസീൽ, ഇന്ത്യ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.