ഇസ്ലാമബാദ്: പാകിസ്താനുമായി ടെസ്റ്റ് പരമ്പര ഉള്‍പ്പടെ പുഃനരാരംഭിക്കണമെന്ന രോഹിത് ശര്‍മ്മയുടെ പ്രസ്താവനയോട് പ്രതികരിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുഃനസ്ഥാപിക്കാന്‍ എന്ത് മാര്‍ഗമുണ്ടെങ്കിലും അതിനായി ശ്രമിക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പറഞ്ഞു.
2023ലെ ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് പാകിസ്താനായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രീലങ്കയുമായി വേദി പങ്കിടേണ്ടിവന്നു. ചാമ്പ്യന്‍സ് ട്രോഫിയിലും പാകിസ്താനില്‍ കളിക്കുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പാണെന്നാണ് സൂചന.അതിന് മുമ്പ് പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ വരാന്‍ ഇന്ത്യ തയ്യാറാകണം. 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് പാകിസ്താനിലാണ് നടക്കുന്നത്. പാകിസ്താന്‍ വേദിയായാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കാന്‍ തയ്യാറാകുമോയെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് മൊഹ്സിന്‍ നഖ്വി പ്രതികരിച്ചു.