ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഷമിയും കുല്‍ദീപുമില്ല

ഓപ്പണര്‍ സ്ഥാനത്തേക്ക് ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനെ ഉള്‍പ്പെടുത്തിയപ്പോള്‍ റുതുരാജ് ഗെയ്ക്വാദിനും പേസര്‍ മുഹമ്മദ് ഷമിക്കും സ്പിന്നര്‍ കുല്‍ദീപ് യാദവിനും ടീമില്‍ ഇടമില്ല.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഷമിയും കുല്‍ദീപുമില്ല
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഷമിയും കുല്‍ദീപുമില്ല

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനും ജസ്പ്രീത് ബുമ്ര വൈസ് ക്യാപ്റ്റനുമാണ്. ഓപ്പണര്‍ സ്ഥാനത്തേക്ക് ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനെ ഉള്‍പ്പെടുത്തിയപ്പോള്‍ റുതുരാജ് ഗെയ്ക്വാദിനും പേസര്‍ മുഹമ്മദ് ഷമിക്കും സ്പിന്നര്‍ കുല്‍ദീപ് യാദവിനും ടീമില്‍ ഇടമില്ല. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയ അതിവേഗ പേസര്‍ മായങ്ക് യാദവും പുറത്തായി. കെ എല്‍ രാഹുല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സര്‍ഫറാസ് ഖാനും ടീമിലുണ്ട്.

പേസ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട് പേസര്‍മാരായി ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമന്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് ടീമിലിടം നേടിയത്. പേസര്‍ മായങ്ക് യാദവിന് പരിക്കായതിനാല്‍ പരിഗണിച്ചില്ല.

Read Also:ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

അഞ്ച് മത്സര പരമ്പരക്ക്18 അംഗങ്ങളുള്ള ജംബോ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും ധ്രുവ് ജുറെലും തന്നെയാണ് ടീമിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയ ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചതാണെങ്കിലും റുതുരാജ് ഗെയ്ക്വാദിനെ പരിഗണിക്കാതിരുന്നത് അപ്രതീക്ഷിതമായി.

റിസര്‍വ് താരങ്ങളായി പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ് എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ രണ്ടാം ടെസ്റ്റ്(ഡേ നൈറ്റ് ടെസ്റ്റ്) അഡ്ലെയ്ഡില്‍ നടക്കും. ഡിസംബര്‍ 14 മുതല്‍ ബ്രിസ്‌ബേനില്‍ മൂന്നാം ടെസ്റ്റും 26ന് മെല്‍ബണില്‍ നാലാം ടെസ്റ്റും ജനുവരി 3ന് സിഡ്‌നിയില്‍ അഞ്ചാം ടെസ്റ്റും നടക്കും.

Read Also:ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

Top