CMDRF

പരമ്പര നഷ്ടം; ശ്രീലങ്കയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

പരമ്പര നഷ്ടം; ശ്രീലങ്കയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ
പരമ്പര നഷ്ടം; ശ്രീലങ്കയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

കൊളംബോ: പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിക്കണമായിരുന്നു. പക്ഷേ, ആ നിശ്ചയദാര്‍ഢ്യത്തോടെ കളിക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആരുമുണ്ടായില്ല. ഫലത്തില്‍ ശ്രീലങ്കയോട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 138 റണ്‍സിന് പുറത്ത്. നാലുവിക്കറ്റ് വീത്തിയ ദുനിത് വെല്ലലഗെയും 96 റണ്‍സ് നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ തുറുപ്പുചീട്ടുകളായി പ്രവര്‍ത്തിച്ചത്.

ആദ്യ മത്സരം സമനിലയിലും രണ്ടാംമത്സരം ശ്രീലങ്കയുടെ ജയത്തിലും കലാശിച്ചിരുന്നു. ഇതോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പരതന്നെ ജയിച്ചുതുടങ്ങുക എന്ന ഗൗതം ഗംഭീറിന്റെ സ്വപ്‌നം പൊലിഞ്ഞു. പിന്നെയുണ്ടായിരുന്നത് ഇന്ന് ജയിച്ച് ഒപ്പത്തിനൊപ്പം എന്ന നിലയില്‍ പരമ്പര അവസാനിപ്പിക്കുക എന്നതായിരുന്നു.

ആ പ്രതീക്ഷയും സഫലമാക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കഴിയാതെ വന്നതോടെ ഗംഭീറിന് ഏകദിന പരമ്പര തോല്‍വിയോടെ ഏകദിനത്തിന് ആരംഭം കുറിക്കേണ്ടിവന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മയുടെ ഓപ്പണിങ് മികവ് ഇന്ത്യയെ ഏറക്കുറെ തുണച്ചതാണ്. ബുധനാഴ്ച രോഹിത് ആര്‍ജിച്ച മികവ് അത്രത്തോളമുണ്ടായിരുന്നില്ല. അതിന്റെ ഫലം കാണാനുമായി. എന്നിരുന്നാലും രോഹിത് തന്നെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 20 പന്തില്‍ ഒരു സിക്‌സും ആറ് ഫോറുകളുമായി സ്വതസിദ്ധമായ ശൈലിയില്‍ ഓപ്പണ്‍ ചെയ്ത് 35 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്.

Top