വിജയത്തിലേക്ക് പന്തെറിയാൻ ഇന്ത്യ; കാലാവസ്ഥ റിപ്പോർട്ട്

മഴമാറി തെളിഞ്ഞ കാലാവസ്ഥയായതിനാൽ അവസാന ദിനം ഇന്ത്യ വിജയപ്രതീക്ഷയിലാണ്

വിജയത്തിലേക്ക് പന്തെറിയാൻ ഇന്ത്യ; കാലാവസ്ഥ റിപ്പോർട്ട്
വിജയത്തിലേക്ക് പന്തെറിയാൻ ഇന്ത്യ; കാലാവസ്ഥ റിപ്പോർട്ട്

കാൺപൂർ: ബംഗ്ലാദേശിനെതിരായ കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ അവസാന ദിനം വിജയത്തിലേക്ക് പന്തെറിയാൻ ഇന്ത്യ. 52 റൺസിൻറെ കടവുമായി ഇറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 26-2 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. അവസാന ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാൻ എട്ട് വിക്കറ്റ് കൈയിലിരിക്കെ ബംഗ്ലാദേശിന് ഇനിയും 26 റൺസ് കൂടി വേണം.

മഴമാറി തെളിഞ്ഞ കാലാവസ്ഥയായതിനാൽ അവസാന ദിനം ഇന്ത്യ വിജയപ്രതീക്ഷയിലാണ്. സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചിൽ ആർ അശ്വിനിലും രവീന്ദ്ര ജഡേജയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. പന്ത് പലപ്പോഴും മുട്ടിന് താഴെ മാത്രം ഉയരുന്ന പിച്ചിൽ പിച്ചിൽ ജസ്പ്രീത് ബുമ്രക്കും നിർണായക പങ്ക് വഹിക്കാനുണ്ടാകും.

Top