CMDRF

പരമ്പരയിലെ രണ്ടാം ജയം; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് വീണ്ടും ജയം

പരമ്പരയിലെ രണ്ടാം ജയം; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് വീണ്ടും ജയം
പരമ്പരയിലെ രണ്ടാം ജയം; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് വീണ്ടും ജയം

ശ്രീലങ്ക: മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓവര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം. പരമ്പരയിലെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ആദ്യ ഓവര്‍ നേരിടുന്നതിനിടെത്തന്നെ മഴ വീണ്ടുമെത്തി. നേരത്തേ മഴ മൂലം മത്സരം തുടങ്ങാനും വൈകിയിരുന്നു. ഇതോടെ ഓവര്‍ പുതുക്കി നിശ്ചയിച്ചു. എട്ട് ഓവറില്‍ 78 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്.

6.3 ഓവറില്‍ത്തന്നെ ഇന്ത്യ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 81/ 3 (6.3 ഓവര്‍). ഏഴ് വിക്കറ്റിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടി20 ചൊവ്വാഴ്ച നടക്കും.

ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ടീമില്‍ സ്ഥാനം ലഭിച്ച സഞ്ജു സാംസണായിരുന്നു യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിലുണ്ടായിരുന്നത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായി സഞ്ജു നിരാശപ്പെടുത്തി (പൂജ്യം). യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 15 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍്‌പ്പെടെ 30 റണ്‍സാണ് താരം നേടിയത്.

രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാളും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 12 പന്തില്‍ ഒരു സിക്‌സും നാല് ഫോറും സഹിതം 26 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്തായി. അഞ്ചാം ഓവറില്‍ മതീഷ പതിരണയുടെ പന്തില്‍ ഷനകയ്ക്ക് ക്യാച്ച് നല്‍കിയാണ് മടക്കം.

തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയും (ഒന്‍പത് പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറുമുള്‍പ്പെടെ 22 റണ്‍സ്‌) ഋഷഭ് പന്തും (2) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി തീക്ഷണ, ഹസരങ്ക, മതീഷ പതിരണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Top