പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ

ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമില്ല.

പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ
പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ മാത്രമാണ് ഇന്ത്യന്‍ നിരയിയിലെ ഒരേയൊരു സ്പിന്നര്‍. പേസ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പേസര്‍മാരായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയുമാണ് പ്ലേയിംഗ് ഇലവനിലുള്ളത്.

Also Read: ഐപിഎല്‍ താരലേലത്തില്‍ വിലകൂടിയ താരം പന്ത് ആയിരിക്കും! തുക പ്രവചിച്ച് സുരേഷ് റെയ്‌ന

കെ എല്‍ രാഹുലും യശസ്വി ജയ്‌സ്വാളുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ബാറ്റിംഗ് നിരയില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ സ്‌പെഷലിസ്റ്റ് ബാറ്ററായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, ദേവദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Top