CMDRF

കാന്‍പുര്‍ ടെസ്റ്റില്‍ ടോസ് ഇന്ത്യയ്ക്ക്

രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത

കാന്‍പുര്‍ ടെസ്റ്റില്‍ ടോസ് ഇന്ത്യയ്ക്ക്
കാന്‍പുര്‍ ടെസ്റ്റില്‍ ടോസ് ഇന്ത്യയ്ക്ക്

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല .ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരം വൈകുകയായിരുന്നു. 10.30-ന് മത്സരം ആരംഭിക്കും.

ALSO READ: ബംഗ്ലാദേശിനെതിരെ ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ കാണ്‍പൂരില്‍ ഇന്ന് തുടക്കം

വ്യാഴാഴ്ച രാത്രി മഴ കാരണം ഗ്രൗണ്ട് മുഴുവന്‍ മൂടിയിട്ടിരുന്നു. രാവിലെ ഔട്ട്ഫീല്‍ഡിലെ ഈര്‍പ്പം നീക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്.
ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത.

Top