ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത ഇന്ത്യൻ താരങ്ങൾ

സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളായ ആലിയ ഭട്ടിന് ബ്രിട്ടീഷ് പൗരത്വമാണുള്ളത്

ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത ഇന്ത്യൻ താരങ്ങൾ
ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത ഇന്ത്യൻ താരങ്ങൾ

രാധനാ കഥാപാത്രമായുള്ള സിനിമാ താരങ്ങൾ ഏറെ തിരക്കുകൾക്കിടയിലും പോളിങ് ബൂത്തിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്താറുണ്ട്, നമ്മൾ അത് ആകാംഷയോടുകൂടി കാണാറുമുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ താരങ്ങൾ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താറുമുണ്ട്. എന്നാൽ അല്പം കൗതുകമുള്ള ഒരു കാര്യം പറയാം, ഇന്ത്യയിലെ ചില പ്രമുഖ താരങ്ങൾക്ക് ഇന്നും രാജ്യത്ത് വോട്ടവകാശമില്ല.

ബോളിവുഡിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ശക്തമായ ഒരു സ്ത്രീ സാന്നിധ്യമാണ് ആലിയ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളായ ആലിയ ഭട്ടിന് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. അതേസമയം നടി കത്രീന കൈഫാണ് ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത മറ്റൊരു താരം. കുറെ വർഷങ്ങളായി ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും കത്രീനക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. കശ്മീർ സ്വദേശി മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളാണ് കത്രീന.

Also Read : ‘കടുവയുടെ വാലാകുന്നതിലും നല്ലത് എലിയാകുന്നതാണ്’: ആർ ജെ ബാലാജി

ഏറെ ആരാധകരുള്ള നടിയും നർത്തകിയുമായ നോറ ഫത്തേഹിക്കുള്ളത് കനേഡിയൻ പൗരത്വമാണ്. ആമിര്‍ഖാന്റെ മരുമകനും നടനുമായ ഇമ്രാന്‍ഖാനും അമേരിക്കന്‍ പൗരത്വമാണുള്ളത് എന്നതിനാല്‍ ഇന്ത്യയില്‍ വോട്ടവകാശമില്ല. കൂടാതെ ശ്രീലങ്കന്‍ മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും ഇന്ത്യയിൽ വോട്ട് ചെയ്യാൻ സാധിക്കില്ല, ബഹ്‌റൈനിലാണ് നടി ജനിച്ചത്.

Top