10 വർഷത്തിനു ശേഷം യമനിൽ ഇന്ത്യൻ അംബാസഡർ

10 വർഷത്തിനു ശേഷം യമനിൽ ഇന്ത്യൻ അംബാസഡർ
10 വർഷത്തിനു ശേഷം യമനിൽ ഇന്ത്യൻ അംബാസഡർ

റിയാദ്​: ആഭ്യന്തര സംഘർഷം രൂക്ഷമായ യമനിൽ​ 10 വർഷത്തിന്​ ശേഷം ഇന്ത്യൻ അംബാസഡറെ നിയമിച്ചു. ഡോ. സുഹൈൽ അജാസ്​ ഖാന്​ റിപ്പബ്ലിക്​ ഓഫ്​ യമന്റെ അധിക ചുമതല. റിയാദിൽനിന്ന്​ ചൊവ്വാഴ്​ച യമൻ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം പ്രസിഡൻറും പ്രസിഡൻഷ്യൽ ലീഷർഷിപ്പ്​ കൗൺസിൽ ചെയർമാനുമായ ഡോ. റഷാദ്​ അൽ ആലിമിക്ക്​ നിയമനപത്രം കൈമാറി അംബാസഡർ ചുമതലയേറ്റെടുത്തു. ഔദ്യോഗിക ചടങ്ങിൽ യമൻ വിദേശകാര്യമന്ത്രി ഷായാ സിൻഡാനി സന്നിഹിതനായിരുന്നു.

ഇന്ത്യയും യമനും തമ്മിലുള്ള ദൃഢവും സൗഹൃദപരവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിന് തന്റെ ആഴത്തിലുള്ള പ്രതിബദ്ധത​ ചടങ്ങിൽ സംസാരിക്കവേ ഡോ. സുഹൈൽ അജാസ്​ ഖാൻ പ്രകടിപ്പിച്ചു. യമൻ പ്രസിഡൻറുമായി സംസാരിക്കവേ പ്രതിരോധരംഗത്തെ ഇരുരാജ്യങ്ങളുടെ സഹകരണത്തെയും യമനി പൗരന്മാർക്ക്​ ഇന്ത്യയിൽ ലഭ്യമായ ​ഐ.ടി.ഇ.സി കോഴ്​സിനെയും ഐ.സി.സി.ആർ സ്​കോളർഷിപ്പുകളെയും സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചു.

ഇന്ത്യയുമായുള്ള തന്റെ ബന്ധം സ്‌നേഹപൂർവം അനുസ്മരിച്ച പ്രസിഡൻറ്​ ഡോ. അൽ അലിമി, പ്രാചീനകാലത്തോളം പഴക്കമുള്ള ഇന്ത്യ-യെമൻ ബന്ധത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമാക്കാനും ആഴത്തിലാക്കാനുമുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചക്ക് പുറമേ, അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ തന്റെ സന്ദർശന വേളയിൽ വിവിധ പ്രാദേശിക പ്രമുഖ വ്യക്തിത്വങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, യമനിലെ ഇന്ത്യാക്കാർ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തുന്നുണ്ട്​.

Top