ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ് സൈന്യം. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ബസന്ത്ഗഢ് മേഖലയിലാണ് ഏറ്റുമുട്ടൽ. ഭീകരരുടെ പക്കൽ വലിയ ആയുധശേഖരമുണ്ടെന്നും പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.
സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധസൈനിക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.
Also Read: കൊളംബസ് അല്ല ഇന്ത്യൻ നാവികനാണ് അമേരിക്ക കണ്ടെത്തിയതെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി
ഇതോടെ ഭീകരർ സൈനികോദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ എത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ജമ്മുവിലെ അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്കുനേരെ പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ നടത്തിയ വെടിവയ്‌പ്പിൽ ഒരു ബിഎസ്എഫ് ജവാനു പരുക്കേറ്റതിനു തൊട്ടുപിന്നാലെയാണ് ഉധംപുരിലെ ആക്രമണം.