CMDRF

ഇന്ത്യന്‍ ആര്‍മിയുടെ ‘എന്‍ഒകെ’ നയത്തില്‍ മാറ്റം വരുത്തണം: വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ മാതാപിതാക്കള്‍

ഇന്ത്യന്‍ ആര്‍മിയുടെ ‘എന്‍ഒകെ’ നയത്തില്‍ മാറ്റം വരുത്തണം: വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ മാതാപിതാക്കള്‍
ഇന്ത്യന്‍ ആര്‍മിയുടെ ‘എന്‍ഒകെ’ നയത്തില്‍ മാറ്റം വരുത്തണം: വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ മാതാപിതാക്കള്‍

ന്യൂഡല്‍ഹി: സൈനികന്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ഇന്ത്യന്‍ ആര്‍മിയുടെ എന്‍ഒകെ നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിയാച്ചിനിലുണ്ടായ തീപിടിത്തത്തിനിടെ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ മാതാപിതാക്കള്‍. അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്നും മകന്റെ മരണശേഷം ഇപ്പോള്‍ മിക്ക അവകാശങ്ങളും അവര്‍ക്കാണ് ലഭിക്കുന്നതെന്നും മാതാപിതാക്കളായ രവി പ്രതാപ് സിംഗും ഭാര്യ മഞ്ജു സിംഗും പറഞ്ഞു. ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന മകന്റെ ഫോട്ടോ മാത്രമാണ് തങ്ങളുടെ പക്കല്‍ അവശേഷിക്കുന്നതെന്നും അദ്ദേഹം ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

എന്‍ഒകെയുടെ മാനദണ്ഡം ശരിയല്ലെന്നും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ഇക്കാര്യം സംസാരിച്ചതായും, അന്‍ഷുമാന്റെ ഭാര്യ ഇപ്പോള്‍ തങ്ങളുടെകൂടെ താമസിക്കുന്നില്ലെന്നും. അവരുടെ വിവാഹ ജീവിതം അഞ്ച് മാസമേ നീണ്ടിരുന്നുള്ളു, അവര്‍ക്ക് കുട്ടികളില്ല, മകന്റെ ഫോട്ടോ മാത്രമേ ഇപ്പോള്‍ കയ്യിലുള്ളൂ എന്നും പിതാവ് രവി പ്രതാപ് സിംഗ് വാര്‍ത്താ ചാനലിനോട് പറഞ്ഞു. മറ്റ് മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും അന്‍ഷുമാന്‍ സിങ്ങിന്റെ അമ്മ മഞ്ജു പറഞ്ഞു. കീര്‍ത്തി ചക്ര മരുമകള്‍ കൊണ്ടുപോയെന്നും തൊടാന്‍ പോലും കഴിഞ്ഞില്ലെന്നും രവി പ്രതാപ് സിങ്ങ് ആരോപിച്ചിരുന്നു. ജൂലൈ 5-ന് രാഷ്ട്രപതി തന്റെ മകന് സമ്മാനിച്ച കീര്‍ത്തി ചക്ര പോലും കൈവശം വയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് രവി പ്രതാപ് സിംഗ് ആരോപിച്ചു.

Top