ബെംഗളൂരു: കർണാടകം കാർവാർ സമുദ്രമധ്യത്തിൽ കണ്ടെയ്നർ ഷിപ്പിന് തീപിടിച്ച് അപകടം. കഴിഞ്ഞ ദിവസം കർണാടക കാർവാർ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ആണ് സംഭവം നടന്നത്. എന്നാൽ എംവി മാർസ്ക് ഫ്രാങ്ക്‌ഫർട്ട് എന്ന കപ്പലിൽ ആണ് വലിയ തീപിടിത്തം ഉണ്ടായത്. ജൂൺ 2-ന് മലേഷ്യയിൽ നിന്ന് കണ്ടെയ്നറുകളുമായി ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഷിപ്പായിരുന്നു ഇത്.
തീ പിടിച്ച വിവരം ആദ്യം ലഭിച്ചത് മുംബൈ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലേക്കാണ് . വിവിരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ അടിയന്തര സഹായവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി. ഉടൻ തന്നെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം, ആധുനിക ലൈറ്റ് ഹെലികോപ്റ്റർ, സചേത്, സുജീത്, സാമ്രാട്ട് എന്നീ ബോട്ടുകളെ തീ അണക്കാൻ നിയോഗിച്ചു. രാത്രി വൈകിയും രക്ഷാ പ്രവർത്തനം തുടർന്നിരുന്നു . കഴഞ്ഞ അർദ്ധരാത്രിയോടെയാണ് തീ അണച്ചത്. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയൊരു ദുരന്തമാണ്.